Advertisement

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

November 23, 2022
Google News 3 minutes Read

ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു. രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 2010 മുതല്‍ 2014വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ.നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.(c v ananda bose sworn as west bengal governor)

കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ ചടങ്ങിന് സാക്ഷിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവരുമായി സൗഹ്യദ സംഭാഷണം നടത്തി.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് സി.വി ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ൽ ബിജെപിയിൽ ചേർന്നിരുന്നു. വിവിധ വിഷയങ്ങളിൽ ഗവർണ്ണർ സർക്കാർ തർക്കം നിലനില്ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

Story Highlights : c v ananda bose sworn as west bengal governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here