കിരീടം നിലനിർത്താനാകുമോ ഫ്രാൻസിന്? നിലവിലെ ലോക ജേതാക്കൾ ഇന്നിറങ്ങുന്നു

നിലവിലെ ലോക ജേതാക്കൾ, താര പ്രൗഡി കൊണ്ട് സമ്പന്നർ, ലോക ഫുട്ബോളിൽ മികച്ച നാലാം സ്ഥാനക്കാർ. റഷ്യയിൽ കയ്യടക്കിവെച്ച ലോക കിരീടം ഖത്തറിലും നിലനിർത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഫ്രഞ്ച് പട ഇന്ന് കളത്തിൽ ഇറങ്ങുന്നത്. പരുക്ക് മൂലം സൂപ്പർതാരങ്ങളെ നഷ്ടപ്പെടേണ്ടിവന്ന ഫ്രാൻസിന് ഇനി ആരുണ്ട്?. സൂപ്പർ താരങ്ങളുടെ അഭാവം ഇനി എങ്ങനെ നികത്തും?
ഫ്രഞ്ച് പട ചരിത്രത്തിൽ എന്നപോലെ ഫുട്ബോളിലും ചരിത്രം തീർത്തവരാണ്. ആരും ഭയക്കുന്ന ഒരു ബ്രഹ്മാണ്ഡ സ്‌ക്വാർഡ് തന്നെയാണ് ഫ്രാൻസിന്റ മുതൽക്കൂട്ട്. പരുക്ക് മൂലം ഏറെ വലയുന്ന ഒരു ടീമും കൂടിയാണ് ഫ്രാൻസ്. എൻകുൻകു, പോൾ പോഗ്ബ, കിംബെപെ, എൻഗോളോ കാന്റെ എന്നിവർ പരുക്കുമൂലം നേരത്തേ ടീമിൽ നിന്ന് പുറത്തായിരുന്നു.
ഏറ്റവും ഒടുവിൽ ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ് ഫ്രാൻസ് ഫുട്ബോൾ ഇതിസഹാതാരവും റയൽ മാഡ്രിഡ് സൂപ്പർ താരവുമായ കരിം ബെൻസമ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി എന്നത്. 2022ലെ Ballon d’Or ജേതാവ് കൂടിയാണ് ബെൻസമ. ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ് ലോകകപ്പിൽ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ.
യുവത്വത്തിന്റെ പോരാട്ടവീര്യം ഒട്ടും ചോരാതെ എംപാബെയും, മുന്നേറ്റത്തിന്റെ മൂർച്ച കൂട്ടാൻ അന്റോണിയോ ഗ്രിസ്മനും, റൈറ്റ് ബാക്ക് ആയി ബെഞ്ഞാമിൻ പവർഡും, റൈറ്റ് വിങ്ങർ കൂടിയായ ഔസ്മാനെ ഡെമ്പീലെയും ഖത്തർ വേൾഡ് കപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ ഫ്രാൻസിനെ പേടിക്കണം ഏതൊരു വൻ ടീമും.
Story Highlights : World Cup Qatar 2022 France vs Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here