കതിരൂർ മനോജ് വധം; വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി

കതിരൂർ മനോജ് വധം വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രിം കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ നടപടികൾ സി.ബി.ഐ ആണ് വൈകിക്കുന്നതെന്നും ആവശ്യത്തിന് ഒരു പ്രസക്തി ഇല്ലെന്നും ആണ് കോടതി നിരീക്ഷണം.
കതിരൂർ മനോജ് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു സി.ബി.ഐ യുടെ ആവശ്യം . ഈ ഹർജിയിൽ പി ജയരാജനെ കക്ഷി ചേർക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടു. ജയരാജന് പുറമെ 23 പേരെ കൂടി കക്ഷി ചേർക്കണമെന്നായിരുന്നു അഭ്യർത്ഥന. വിചാരണകോടതി മാറ്റണമെന്ന് സിബിഐ ആവശ്യത്തെ പ്രതികൾക്കായ് ഹാജരായ അഡ്വക്കേറ്റ് ഒൺ റെക്കോർഡ് എം.എൽ ജിഷ്ണു എതിർത്തു.
കേസ് നടപടികളെ രാഷ്ട്രിയ വത്ക്കരിയ്ക്കുന്നത് സി.ബി.ഐ യാണ്. പ്രതിഭാഗത്തിന്റെ വാദത്തെ തള്ളിക്കളയാൽ വസ്തുതകൾ അനുവദിയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ വിചാരണ കോടതി മാറ്റം വേണമെന്ന് സി.ബി.ഐ ആവശ്യം ഉചിതമല്ലെന്ന് കോടതി പറഞ്ഞു. വിചാരണ നാലുമാസത്തിനുള്ളിൽ സമയ ബന്ധിതമായ് തിർക്കണം. ഇതുപ്രകാരം വിചാരണ കോടതി നടപടികൾ സമ്പന്ധിച്ച തൽ സ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാനും സുപ്രിം കോടതി ആവശ്യപ്പെട്ടു.
Story Highlights : SC Rejected Transfer Petition By CBI On Kathiroor Manoj Murder Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here