യുവതി ആത്മഹത്യ ചെയ്ത കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം ചെമ്മങ്കടവിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി അലക്സ് അലോഷ്യസാണ് അറസ്റ്റിലായത്. ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തൽ. ( Excise officer husband arrested in woman’s suicide case ).
കൊല്ലം സ്വദേശിയായ ജിൻസി കഴിഞ്ഞ മാസം പതിനഞ്ചിനാണ് ആത്മഹത്യ ചെയ്തത്. മലപ്പുറം ചെമ്മങ്കടവ് വാടക ക്വാർട്ടേഴ്സിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് കൊല്ലം ചവറ സ്വദേശി അലക്സ് അലോഷ്യസ് പിടിയിലായത്. ജിൻസിയുടെ ഡയറികുറിപ്പുകളും, ഫോൺ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് അലക്സ് അലോഷ്യസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ ഉപദ്രവം കാരണമാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തൽ. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ആണ്അലക്സ് അലോഷ്യസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights : Excise officer husband arrested in woman’s suicide case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here