Advertisement

തീപാറും ആദ്യ പകുതി; യുറുഗ്വേയെ പൂട്ടി ദക്ഷിണ കൊറിയ

November 24, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിൽ യുറുഗ്വേ-ദക്ഷിണ കൊറിയ ആവേശ പോരാട്ടത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതം. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആക്രമണവും പ്രത്യാക്രമണവുമായി ഇരുവരും കളം നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. യുറുഗ്വേൻ ബോക്സിലേക്കും ദക്ഷിണ കൊറിയൻ പോസ്റ്റിലേക്കും പന്ത് നിരന്തരമായി എത്തിയതോടെ ഗോളെന്ന് ഉറപ്പിച്ച പല മുഹൂർത്തങ്ങളും ഉണ്ടായെങ്കിലും ഇരുവർക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

മത്സരത്തിന്റെ ആദ്യ 10 മിനിറ്റിൽ കണ്ടത്ത് കൊറിയൻ ആധിപത്യമാണ്. യുറുഗ്വേൻ ബോക്സിലേക്ക് അപകടകരമായ രീതിയിൽ പന്ത് കയറിയിറങ്ങി. അധികം വൈകാതെ പ്രത്യാക്രമണവുമായി യുറുഗ്വേ കളം പിടിക്കാൻ തുടങ്ങി. 19-ാം മിനിറ്റിൽ യുറുഗ്വേയുടെ വെൽവെർദെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

21-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം യുറുഗ്വേയുടെ ഡാർവിൻ ന്യൂനസ് പാഴാക്കി. 35 ആം മിനിറ്റിൽ വീണ്ടുമൊരു കൊറിയൻ മുന്നേറ്റം. എന്നാൽ ഹവാങ് അവസരം പാഴാക്കി. അവസരമൊരുക്കുന്നുണ്ടെങ്കിലും ഗോൾ കണ്ടെത്താത്തതാണ് ഇരു ടീമിനും തിരിച്ചടിയാകുന്നത്.

Story Highlights : FIFA World Cup 2022, Uruguay vs South Korea 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here