പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണോ? ഈ രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ പോകാനാകില്ല

പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് നിങ്ങളുടെ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണെങ്കില്‍ ഇനിമുതല്‍ യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പ്. ടൂറിസ്റ്റ് വിസയിലോ സന്ദര്‍ശക വിസയിലോ ആണെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണുള്ളതെങ്കില്‍ യാത്ര അനുമതി നല്‍കരുതെന്ന് അധികൃതര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും നിര്‍ദേശം നല്‍കി.
നവംബര്‍ 21 മുതലാണ് ഈ നിര്‍ദേശം നടപ്പിലായത്. ഒറ്റപ്പേര് വേണ്ട എന്നതിനര്‍ത്ഥം ഫസ്റ്റ്, ലാസ്റ്റ് പേരുകള്‍ കൃത്യമായി പാസ്‌പോര്‍ട്ടില്‍ കാണിച്ചിരിക്കണം എന്നതാണ്.
പാസ്പോര്‍ട്ടില്‍ ഒറ്റ പേരുള്ള, താമസാനുമതിയോ തൊഴില്‍ വിസയോ ഉള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ അതേ പേര് ‘ഫസ്റ്റ് നെയിം’, ‘സര്‍നെയിം’ എന്നീ കോളങ്ങളില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് പരിശോധിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
Read Also: പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് ഇന്നുമുതല്‍ പുനരാരംഭിക്കും
പാസ്‌പോര്‍ട്ടില്‍ സര്‍/ഗിവണ്‍ നെയിമുകളില്‍ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് ഒറ്റപ്പേര് ഉളളതെങ്കിലും യാത്രാനുമതി ലഭിക്കില്ല. ഈ രണ്ട് കോളങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മുഴുവന്‍ പേരുണ്ടെങ്കില്‍ അനുമതി ലഭിക്കും. രണ്ട് കോളങ്ങളിലുമായി ഗിവണ്‍ നെയിമും സര്‍ നെയിമും നല്‍കിയിട്ടുണ്ടെങ്കിലും അനുമതിയുണ്ട്.
Story Highlights : if only single name is entered in passport can’t fly to UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here