കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു.
പീഡനത്തിനു ശേഷം പ്രതികളായ നിധിൻ, വിവേക്, സുദീപ്, മോഡലും രാജസ്ഥാൻ സ്വദേശിയുമായ ഡിമ്പിൾ ലാമ്പ എന്നിവർ യുവതിയെ ഫ്ലാറ്റിനു മുന്നിലാണ് ഇറക്കി വിട്ടത്. പള്ളിമുക്കിലെ പബ്ബിന്റെ പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാൽ വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിമ്പിൾ ലാമ്പയുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. ലഹരി സംഘങ്ങളുമായും സെക്സ് റാക്കറ്റുമായും ഡിമ്പിൾ ലാമ്പക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലുണ്ടോയെന്നാകും പരിശോധിക്കുക. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Story Highlights : kochi model gang rape investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here