Advertisement

കുവൈത്തിൽ ഡിസംബർ 7 മുതൽ “ആപ്പിൾ പേ” സേവനം ലഭ്യമാകും

November 24, 2022
3 minutes Read
Kuwaiti Apple Pay December

കുവൈത്തിൽ ഡിസംബർ 7 മുതൽ “ആപ്പിൾ പേ” സേവനം ലഭ്യമാകും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ധന മന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും ആപ്പിൾ കമ്പനി പൂർത്തിയാക്കിയ ശേഷമാണ് ഇത് നടപ്പിലാക്കുന്നത്. ( Kuwaiti users will have access to “Apple Pay” on December 7 ).

Read Also: കുവൈറ്റിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം വരുന്നു

ഉപഭോക്താക്കളുടെ ഓരോ പണ ഇടപാടും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പെയ്മെന്റ് കാർഡ് മറ്റൊരാൾക്ക് കൈമാറാതെയും പേയ്‌മെന്റ് ഉപകരണങ്ങളിൽ സ്പർശിക്കാതെയും, ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധ്യമാകുന്ന പേയ്‌മെന്റ് രീതിയാണ് “ആപ്പിൾ പേ”.

നേരത്തെ കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. നിലവിൽ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും. ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ സേവനം ഉപയോഗിക്കാൻ സാധിക്കും.

Story Highlights : Kuwaiti users will have access to “Apple Pay” on December 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top