Advertisement

‘ഇന്ത്യയുടെ ചരിത്രം കൃത്യമല്ല, മാറ്റിയെഴുതണം’; അമിത് ഷാ

November 25, 2022
Google News 3 minutes Read

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളുടെ വലിയ പ്രയോജനത്തിനായി ചരിത്രത്തിന്റെ ഗതി പുനഃപരിശോധിക്കേണ്ട സമയമായി.(amit shah said to historians to rewrite the history)

താന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ രാജ്യ ചരിത്രം കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിരവധി തവണ കേട്ട പരാതിയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ 300 മഹത് വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം.150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രം പുനര്‍രചിക്കാന്‍ മുന്നോട്ട് വരൂ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

പരാതികള്‍ എല്ലാം തന്നെ ശരിയായിരിക്കാം. ഇത് നമുക്ക് മാറ്റിയെഴുതണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതിന് ആരാണ് നമ്മെ തടയുന്നത്. മുഗള്‍ വിപുലീകരണം തടയുന്നതില്‍ ലച്ചിത് വഹിച്ച പങ്ക് വലുതാണെന്നും സരിയഘട്ട് യുദ്ധത്തില്‍ തന്റെ അനാരോഗ്യം വകവയ്ക്കാതെ അദ്ദേഹം അവരെ പരാജയപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

Story Highlights : amit shah said to historians to rewrite the history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here