നെടുമ്പാശേരിയിൽ അനധികൃതമായി സ്വർണവും ഐ ഫോണും കൊണ്ടുവന്ന മൂന്ന് പേർ പിടിയിൽ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അനധികൃതമായി സ്വർണവും ഐ ഫോണും കൊണ്ടുവന്ന മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്.
ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീനെയാണ് സ്വർണം കടത്തിയതിന് പിടികൂടിയത്. 26 ലക്ഷം രൂപ വില വരുന്ന 500 ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവും
ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടി.
Read Also: ലാപ്‌ടോപ്പിന്റെ ചാര്‍ജറും വയറും പൊട്ടിച്ച് കടുക് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍
Story Highlights : Gold Seized In Nedumbassery
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!