ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം തട്ടിയയാൾ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർ പ്രദേശുകാരനായ യുവാവിനെ കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്.
സെപ്റ്റംബറിലാണ് ഷാരിക് മധൂർ സ്വദേശിയായ യുവതിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം.
സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രേംസദൻ, എഎസ്ഐ എ.വി.പ്രേമരാജൻ, സിവിൽ പൊലീസുകാരായ പി.വി.സവാദ് അഷറഫ്, കെ.വി.ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights : man who cheated 7 lakh through Instagram was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here