എം.കെ.രാഘവന്റെ പരാതി എഐസിസിക്കു കിട്ടിയിട്ടില്ലെന്ന് താരിഖ് അൻവർ

കോഴിക്കോട്ട് യൂത്ത്കോൺഗ്രസ് പരിപാടിയിൽ ശശി തരൂരിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ എം.കെ.രാഘവന്റെ പരാതി എഐസിസിക്കു കിട്ടിയിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ശശി തരൂർ കോൺഗ്രസ് നേതാവാണ്. അദ്ദേഹത്തിന് എവിടെയും പോകാം. പരിപാടിയിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അദ്ദേഹം എത്തുന്ന സ്ഥലത്തെ പാർട്ടിയെ അറിയിക്കണം. ഞാനും അറിയിച്ചാണ് ഓരോ സ്ഥലത്തും പോകുന്നത്. എഐസിസിക്കു പരാതി വന്നാൽ പരിശോധിക്കാമെന്നും തരിഖ് അൻവർ പറഞ്ഞു.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ പാർട്ടി വിരുദ്ധത ഇല്ലെന്നു താരിഖ് അൻവർ ഇന്നലെ ഡൽഹിയിൽ പറഞ്ഞിരുന്നു. നിലവിൽ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമോ നേതൃത്വത്തിൽ വിഭാഗീയതയോ ഇല്ല. കേരളത്തിൽനിന്നു പരാതികളും ലഭിച്ചിട്ടില്ല. എല്ലാവരും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളാണ്. അവർ കോൺഗ്രസിനെ പ്രശ്നത്തിലാക്കുന്ന പ്രവർത്തനങ്ങൾ നടത്തില്ല. തരൂരിന്റെ ഇപ്പോഴത്തെ നീക്കം പാർട്ടി വിരുദ്ധമല്ല. അദ്ദേഹം വളരെ സീനിയർ നേതാവും 3 തവണ എംപിയുമായ ആളെന്നുമായിരുന്നു ഡൽഹിയിൽ താരിഖ് അൻവറിന്റെ പ്രതികരണം.
Story Highlights : Tariq Anwar said that AICC has not received MK Raghavan’s complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here