ഒളരിയിൽ രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

തൃശൂർ ഒളരിയിൽ രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് മറിഞ്ഞു. ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം ഏഴു പേർക്ക് പരിക്കേറ്റു ( ambulance accident thrissur olari ).
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
സ്കൂട്ടറിൽ ഇടിച്ചശേഷം ട്രാൻസ്ഫോർമറിന് സമീപമൂള്ള വെെദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഒളരി ഉദയ നഗറിന് സമീപമാണ് അപകടം. തളിക്കുളത്ത് നിന്നും രോഗിയുമായി വന്ന ആംബുലൻസ് ആണ് മറിഞ്ഞത്. അപകടത്തിൽ ഡ്രെെവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Story Highlights : ambulance accident thrissur olari
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!