ഇ ഡിയെ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന പൊലീസിന് മേല്‍ ഉള്‍പ്പെടെ വിവരശേഖരണാധികാരം

സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് 15 മന്ത്രാലയങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താന്‍ ഇ ഡിക്ക് അധികാരമുണ്ട്. (Centre widens ED power, 15 more ministries ordered to share details)
വിദേശകാര്യമന്ത്രാലയം , നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, മിലിട്ടറി ഇന്റലിജന്‍സ് ഗ്രിഡ് മുതലായവയില്‍ നിന്നുള്‍പ്പെടെ ഇ ഡിക്ക് വിവരങ്ങള്‍ ശേഖരിക്കാം. എന്‍.ഐ.എയ്ക്ക് മേലും ഇ ഡിക്ക് വിവരശേഖരണാധികാരം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സെക്ഷന്‍ 66 ല്‍ പ്രതിപാദിക്കുന്ന കുറ്റക്യത്യങ്ങള്‍ നടന്നതായി സംശയമുണ്ടായാല്‍ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
മുന്‍പ് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ക്കായി ഇ ഡി അഭ്യര്ത്ഥിക്കുകയായിരുന്നെങ്കില്, പുതിയ ഭേദഗതി പ്രകാരം ഏജന്‍സികളില്‍ നിന്നും സംസ്ഥാന പൊലീസില്‍ നിന്നും നിര്‍ദേശക സ്വഭാവത്തില്‍ ഇ ഡിക്ക് വിവരങ്ങള്‍ ആവശ്യപ്പെടാം.
സ്വത്ത് തിരയാനും കണ്ടുകെട്ടാനും അധികാരം നല്കുന്ന നിയമമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ( പിഎംഎല്‍എ). ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നടന്നതായി കണ്ടെത്തിയാല്‍ ഇ ഡിക്ക് ഏത് ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ തേടാം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
Story Highlights : Centre widens ED power, 15 more ministries ordered to share details
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!