Advertisement

കോൺഗ്രസ്‌ ജനാതിപത്യ പാർട്ടി; അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് ചെന്നിത്തല

November 26, 2022
Google News 2 minutes Read

കോൺഗ്രസ്‌ ജനാതിപത്യ പാർട്ടി ആണ്. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യും. ജനങ്ങളുടെ താത്പര്യം കോൺഗ്രസ്‌ ഒറ്റക്കെട്ടായി മുന്നോട്ട് പോകാണമെന്നതാണ്. അതുപോലെ തന്നെ മുന്നോട്ടു പോകും. ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്ത കാര്യമാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇറക്കാനാണ്. ഇളവ് നൽകുന്നതിലൂടെ ഇങ്ങനെ എല്ലാ രാഷ്ട്രീയ കൊലപാതകികളും ജയിലിൽ നിന്നിറങ്ങും. പാൽ വില വർധന ജനങ്ങൾക്ക് ഇടുത്തി പോലെയാണ്. ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല

കേന്ദ്ര ഭരണം എല്ലാവരെയും ഭിന്നിപ്പിച്ചു. ഭാരത് ജോഡോ യാത്ര എല്ലാവരെയും ഒന്നിപ്പിക്കാൻ വേണ്ടിയുള്ളതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്. ഇന്ത്യക്കാർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

Story Highlights : differences opinion discussed in the party ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here