ഗുരുവായൂരിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ ഇടഞ്ഞ ദൃശ്യങ്ങൾ പുറത്ത്

ഗുരുവായൂരിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ ഇടഞ്ഞ ദൃശ്യങ്ങൾ പുറത്ത്. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ( guruvayur elephant attack video )
കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. ശീവേലിക്ക് എത്തിച്ചതായിരുന്നു ആനയെ. ചടങ്ങുകൾക്ക് ശേഷം മടങ്ങുമ്പോൾ കൊമ്പൻ ഇടയുകയായിരുന്നു. പാപ്പാൻ രാധാകൃഷ്ണൻ അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആനയുടെ പശ്ചാത്തലത്തിൽ ദൃശ്യമെടുക്കാൻ ശ്രമിച്ച വിവാഹസംഘം പകർത്തിയ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
1999ൽ മേൽശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരി 4 വയസുള്ളപ്പോഴാണ് ആനയെ നടയിരുത്തിയത്. ഇപ്പോൾ ഗുരുവായൂർ ആനക്കോട്ടയിലെ തലയെടുപ്പുള്ള കൊമ്പൻമാരിൽ ഒരുവനാണ് ദാമോദർ ദാസ്.
Story Highlights : guruvayur elephant attack video
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!