ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ല. ലോക്സഭ അംഗങ്ങൾ എല്ലാവരും നിയസഭയിലേക്ക് മത്സരിക്കാൻ നിന്നാൽ ഡൽഹിയിൽ അധികാരം കിട്ടില്ലെന്ന് ജനങ്ങൾക്ക് തോന്നും. ജനാധിപത്യ സംവിധാനങ്ങളെ സിപിഐഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, എം കെ രാഘവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Read Also: തരൂർ ശക്തനായ നേതാവ്, സേവനം പാർട്ടി വിനിയോഗിക്കുമെന്ന് കരുതുന്നു; കെ.മുരളീധരൻ
അതേസമയം വെല്ലുവിളികളിലൂടെ പാർട്ടി കടന്ന് പോകുകയാണെന്നും ബിജെപി ഉയർത്തുന്ന ഭീഷണിക്കെതിരെ കോൺഗ്രസ് ഒന്നിച്ച് നിന്ന് പോരാടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ രാജ്യത്തെ ഒന്നിക്കാൻ ശ്രമിക്കുകയാണെന്നും അവസാനത്തെ ജയം കോൺഗ്രസനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആനാവൂർ നാഗപ്പന്മാർ വിചാരിക്കുന്നവർക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടർ ഭരണത്തിന്റെ സംഭാവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : K Muraleedharan About Congress Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here