ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സൈനികർ ഏറ്റുമുട്ടി, വെടിവയ്പ്പിൽ 2 ജവാൻമാർ മരിച്ചു

ഗുജറാത്തിലെ പോർബന്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി) ഉദ്യോഗസ്ഥർക്കിടയിൽ സംഘർഷം. വെടിവയ്പ്പിൽ 2 ജവാൻമാർ മരിച്ചു. ഇതോടൊപ്പം 2 യുവാക്കൾക്കും പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷത്തിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോർബന്തറിലെ നവി ബന്ദറിളാണ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. മണിപ്പൂരിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ഭാഗമായിരുന്ന ഇവർ കേന്ദ്ര സായുധ പൊലീസ് സേനയുടെ ഭാഗമായി ഇവിടെയെത്തിയെന്ന് ഏരിയ കലക്ടർ അശോക് കുമാർ പറഞ്ഞു. സംഘർഷം നടക്കുമ്പോൾ ഇവർ ഡ്യൂട്ടിയിലായിരുന്നില്ലെന്നാണ് വിവരം.
Story Highlights : Paramilitary Jawan On Gujarat Poll Duty Shoots 2 Colleagues With AK-56
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!