സൗദി കളിക്കാർക്ക് ശരിക്കും റോൾസ് റോയ്സ് ലഭിക്കുമോ? അവകാശവാദത്തിന്റെ സത്യാവസ്ഥ

ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീനയ്‌ക്കെതിരെ ആയിരുന്നു സൗദി അറേബ്യയുടെ ആദ്യ മത്സരം. തകർപ്പൻ പ്രകടനത്തിനിടെ ലയണൽ മെസ്സിയുടെ ടീമിനെ 2-1 ന് സൗദി അട്ടിമറിച്ചു. അർജന്റീനയ്‌ക്കെതിരായ അവിസ്മരണീയ വിജയത്തിന് ശേഷം സൗദിയിൽ വൻ ആഘോഷമാണ്.
ഈ ചരിത്ര വിജയത്തിന് പിന്നാലെ സൗദി അറേബ്യ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കൂടാതെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ സമ്മാനിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകളിൽ അവകാശപ്പെട്ടു. ഇപ്പോഴിതാ അവകാശവാദങ്ങൾ തെറ്റാണെന്ന് ടീമിന്റെ മാനേജർ തറപ്പിച്ചുപറയുന്നു.
‘അവകാശവാദങ്ങൾ തെറ്റാണ്, പ്രചരിക്കുന്നതിൽ സത്യമില്ല. ഞങ്ങൾ ഒരു മത്സരം മാത്രമേ ജയിച്ചിട്ടുള്ളൂ, ഇനിയും പ്രധാനപ്പെട്ട ഗെയിമുകൾ അവശേഷിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ കൂടുതൽ മത്സരം കളിക്കാൻ കഴിയും. അർജന്റീന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അനുഭവപരിചയത്തിന്റെ കാര്യത്തിൽ ഈ ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമാണ് ഞങ്ങൾ. നമ്മൾ കളിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഗെയിമുകളിൽ ഒന്നാണിത്. ഈ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം നമ്പർ അല്ലെങ്കിൽ രണ്ടാം നമ്പറിൽ ഫിനിഷ് ചെയ്യുക മാത്രമാണ് നമ്മുടെ ലക്ഷ്യം.’ – റെനാർഡ് പറഞ്ഞു.
വാര്‍ത്ത നിഷേധിച്ച് സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും രംഗത്ത് വന്നിരുന്നു. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടേയായിരുന്നു ഇരുവരുടേയും പ്രതികരണം.
‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ശക്തമായ ഒരു കായിക മന്ത്രാലയവും ഫെഡറേഷനുമുണ്ട്. ഇത് എന്തെങ്കിലും നേടിയെടുക്കാനുളള സമയമല്ല. ഒരു ഗെയിം മാത്രമേ കഴിഞ്ഞിട്ടുള്ളു. ഇനിയും വളരെ പ്രധാനപ്പെട്ട രണ്ട് ഗെയിമുകള്‍ കൂടി ബാക്കിയുണ്ട്. റോള്‍സ് റോയ്‌സ് നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ല’. റെനാര്‍ഡ് വ്യക്തമാക്കി.
صحفي بريطاني حاول إستفزاز صالح الشهري:
— Ahmed (@xlal_) November 25, 2022
سمعت بعد فوزكم المذهل امام الارجنتين تم تقديم هدية لكل لاعب سيارات روزرايز، هل هذا صحيح واي لون اخترت ؟
صالح الشهري: غير صحيح
الصحفي: مؤسف اليس كذلك؟
صالح الشهري: نحن هنا لخدمة الدولة، ونقدم افضل ما لدينا وهذا أفضل إنجاز لنا pic.twitter.com/js0Dyb7Aow
എന്‍ഡിടിവി, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങളും റോള്‍സ് റോയ്‌സ് കൊടുക്കുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Story Highlights: Saudi Arabia team denies rumors of Rolls-Royce Phantom for upsetting Argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here