അർജൻറീനയെ തോൽപ്പിച്ചു, സൗദി ടീമിലെ ഓരോ കളിക്കാരനും റോൾസ് റോയ്സ് ഫാൻറം; സമ്മാനവുമായി സൗദി രാജകുമാരൻ

അർജൻറീനയ്ക്കെതിരെ വിജയം കൈവരിച്ച ടീമിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ നൽകുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയ്സ് ഫാൻറമെന്ന് റിപ്പോർട്ട്. വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളിൽ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.(saudi arabias each players will be gifted a rolls royce)
ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ സൗദി രാജകുമാരനായ മൊഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ആകും സമ്മാനം നൽകുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ അർജൻറീനയെ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്.
Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം
മത്സരം കാണാൻ ഓഫീസുകൾക്ക് ഭാഗിക അവധി നൽകിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നൽകിയാണ് ദേശീയ ടീമിൻറെ വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്.
അതേസമയം ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ തകർപ്പൻ വിജയം നേടിയ സൗദി അറേബ്യൻ ടീമംഗങ്ങൾക്ക് രാജകുടുംബം റോൾസ് റോയ്‌സ് നൽകുന്നുവെന്ന വാർത്തയിൽ കോച്ച് ഹെർവേ റെനാഡ് പ്രതികരിച്ചു. തങ്ങളുടെ ടീം വൺ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ടീമിലെ താരങ്ങളാരും രാജകുടുംബത്തിൽ നിന്ന് സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പറഞ്ഞു.
Story Highlights : saudi arabias each players will be gifted a rolls royce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here