വിഴിഞ്ഞത്തെ ക്രമസമാധാന പ്രശ്നം; അവധിയിലുള്ളവരെ തിരികെ വിളിക്കുന്നു, പൊലീസിന് ജാഗ്രത നിർദേശം

വിഴിഞ്ഞത്തെ ക്രമസമാധാന പ്രശ്നത്തിൽ പൊലീസിന് ജാഗ്രത നിർദേശം. സജ്ജരായിരിക്കാൻ പൊലീസ് മേധാവി അറിയിപ്പ് നൽകി. അതിന്റെ ഭാഗമായി അവധിയിലുള്ളവർ തിരികെയെത്തണം. മറ്റ് തീരമേഖലകളിലും ജാഗ്രത നിർദേശം. ഇന്നത്തെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മുന്നൊരുക്കം ( Vizhinjam djp police alerted ).
വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്ന് വിലയ പ്രതിഷേധമാണ് അരങ്ങേറിയത്. പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
രാവിലെ പത്തരയോടെ തുറമുഖനിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയില്‍ നിര്‍മ്മാണസാമഗ്രികള്‍ എത്തിച്ചപ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്നവര്‍ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
Story Highlights : Vizhinjam djp police alerted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here