Advertisement

‘ഫുട്ബോൾ ലഹരികൊണ്ട്‌ മയക്കുമരുന്നിൻ്റെ ലഹരിയെ അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം’; കേരള പൊലീസ്

November 27, 2022
Google News 3 minutes Read

ഫുട്ബോൾ ലഹരികൊണ്ട്‌ മയക്കുമരുന്നിൻ്റെ ലഹരിയെ അതിജീവിച്ച ബ്രസീൽ താരം റിച്ചാർലിസണെ നമുക്കും മാതൃകയാക്കാമെന്ന് കേരളാ പൊലീസ്. ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന നീക്കങ്ങൾക്കൊപ്പം ബ്രസീൽ താരം റിച്ചാർലിസൺ പറഞ്ഞ വാക്കുകളും വാക്കുകളും ചേർത്തുവയ്ക്കുകയാണ് കേരള പൊലീസ്. (kerala police about richarlizon against drug campaign)

റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെ പോരാടാമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു. അക്രോബാറ്റിക്സ് ഷോട്ടിലൂടെ റിച്ചാലിസൺ നേടിയ ഗോൾ ലോകകപ്പിന്റെ തന്നെ മികച്ച ഗോളുകളിൽ ഒന്നായി ഒന്നായി ഇതിനോടകം മാറിയിട്ടുണ്ട്.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’

‘എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’ അക്രോബാറ്റിക് ഗോൾ കൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനം കവർന്ന റിച്ചാർലിസൻ്റെ വാക്കുകളാണിത്. അതെ.. ഫുട്ബോൾ ലഹരികൊണ്ട്‌ മയക്കുമരുന്നിൻ്റെ ലഹരിയെ അതിജീവിച്ച റിച്ചാർലിസണെ നമുക്കും മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെ പോരാടാം.

ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കൂ. ലഹരിയെ ഉന്മൂലനം ചെയ്യാൻ ഞങ്ങളോടൊപ്പം പങ്കുചേരൂ…
ലഹരിക്കെതിരെ യോദ്ധാവാകൂ..
യോദ്ധാവ് – 9995966666

Story Highlights : kerala police about richarlizon against drug campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here