തടി കുറയ്ക്കാൻ നാടുവിട്ടു; 7 മാസങ്ങൾക്കു ശേഷം യുവാവ് തിരികെയെത്തിയത് 63 കിലോ കുറച്ചശേഷം

തടി കുറയ്ക്കാൻ നാടുവിട്ട യുവാവ് ഏഴ് മാസങ്ങൾക്കു ശേഷം തിരികെയെത്തിയത് 63 കിലോ കുറച്ച ശേഷം. അയർലൻഡുകാരനായ ബ്രയാൻ ഒക്കീഫ് ആണ് വണ്ണം കുറയ്ക്കാൻ വളരെ വ്യത്യസ്തമായ വഴി സ്വീകരിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ഒക്കീഫ് തന്നെ ഇക്കാര്യം പങ്കുവച്ചു. 7 മാസങ്ങൾക്കു മുൻപ് വീടുവിട്ടുപോയ ഒക്കീഫ് തൻ്റെ സവിശേഷ യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
153 കിലോ ആയിരുന്ന ഒക്കീഫ് ഇപ്പോൾ 90 കിലോയാണ്. ഇതിനായി താൻ ഏറെ കഷ്ടപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. 15 വർഷത്തോളമായി വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നു. വീടുവിട്ട് മാറിനിന്നത് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം പാർട്ടികൾക്ക് പോകാതിരിക്കാനാണ്. ഒരുപാട് പരുക്കുകൾ പറ്റി. എല്ലാ ദിവസവും 90 മിനിട്ട് വീതം നടന്നു. ആഴ്ചയിൽ മൂന്ന് ദിവസം നീന്തലും മൂന്ന് ദിവസവും ഓട്ടവും ശീലിച്ചു എന്നും അദ്ദേഹം പറയുന്നു.
Story Highlights : man missing home reduced weight