വെറും 130 രൂപയ്ക്ക് താമസം; ഇനി വിവിധ ആവശ്യങ്ങൾക്കായി പാലക്കാട് എത്തുന്നവർക്ക് താമസചെലവിനെ കുറിച്ച് ആശങ്ക വേണ്ട

പാലക്കാട് നഗരത്തിലെത്തുന്നവർക്ക് ഇനി വെറും നൂറ്റിമുപ്പത് രൂപയ്ക്ക് താമസസൗകര്യം ലഭിക്കും. പാലക്കാട് നഗരസഭയാണ് കുറഞ്ഞ ചെലവിൽ ഡോർമിറ്ററി, ക്ലോക്ക് റൂം, ലോക്കർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഇത്തരത്തിൽ സൗകര്യം ഒരുക്കുന്നത്. ( palakkad dormitory cheap rate rooms )
ഡോർമിറ്ററി,ലോക്കർ,ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് വെറും 130 രൂപക്ക്..പാലക്കാട് ബിഒസി റോഡ് ഫ്ലൈ ഓവറിന് താഴെയാണ് അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പുതിയ ക്ലോക്ക് റൂം നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ കെട്ടിടം ഉദ്ഘാടനം ചെയ്തു.
തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഡോർമിറ്ററിക്ക് ലഭിക്കുന്നതെന്നാണ് നഗരസഭ ചെയർപേഴ്സൺ പറയുന്നത്.വരും ദിവസങ്ങളിലെ സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് പദ്ധതി വ്യാപിപ്പിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
അതികം വൈകാതെ ക്ലോക്ക് റൂമിൽ നിന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയും നഗരസഭ ആരംഭിക്കുന്നുണ്ട്..പലവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്നവർക്ക് താമസചിലവ് ഇനി അതികബാധ്യതയാകില്ല.
Story Highlights : palakkad dormitory cheap rate rooms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here