വിഴിഞ്ഞം സംഘർഷം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞില്ല; ശശി തരൂർ

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതെ പോയതാണ് വിഴിഞ്ഞത്തെ സംഘർഷാവസ്ഥയ്ക്ക് കാരണമെന്ന് ശശി തരൂർ. ഇതിൽ ഏറ്റവും നിർഭാഗ്യകരം ലത്തീൻ കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പ് നെറ്റോ അടക്കമുള്ള വൈദികരെ പ്രതികളാക്കി എഫ് ഐ ആർ തയ്യാറാക്കിയതാണ്. (sashi tharoor support over vizhinjam protest)
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് കാണണം. സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോൾ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഒരു ശരിയായ പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതെ പോയതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്.
ഇതിൽ ഏറ്റവും നിർഭാഗ്യകരം എന്താണെന്ന് വെച്ചാൽ ലത്തീൻ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആർച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആർ തയ്യാറാക്കിയത് എന്നതാണ്.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വിവിധമായി പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സർക്കാരിനോട് ഞാൻ ആവശ്യപ്പെടുന്നു
അതേസമയം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ഇന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുന്നത്. കൂടുതൽ പൊലീസ് സന്നാഹവും എത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
Story Highlights : sashi tharoor support over vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here