മയക്കുമരുന്നിനെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത് ഇരട്ടത്താപ്പ്; വിമര്‍ശനവുമായി കത്തോലിക്കാ സഭ

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ വിമര്‍ശിച്ച് കത്തോലിക്കാസഭ. മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതില്‍ ഇരട്ടത്താപ്പാണെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം വിമര്‍ശിച്ചു. മദ്യത്തിനെതിരെ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വില്‍പ്പന തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. മദ്യവും മയക്കുമരുന്നും നിര്‍ബാധം ഒഴുക്കാന്‍ അവസരമുണ്ടാക്കിയിട്ട് ഇപ്പോള്‍ സര്‍ക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും കത്തോലിക്കാസഭ മുഖപത്രത്തില്‍ പറയുന്നു.(catholic sabha criticise anti drug campaign )
‘ഈ നാടിനെ മദ്യവും മയക്കുമരുന്നും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവി തലമുറ ഈ ചതിയില്‍ കുടുങ്ങി ഇല്ലാതാകുമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയത് കത്തോലിക്കാസഭയാണ്. സമൂഹം ഇന്ന് വലിയ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നതിന്റെ കാരണം കഴിഞ്ഞ 25 വര്‍ഷമായി കത്തോലിക്കാസഭസഭ ലഹരിക്കെതിരെ നടത്തുന്ന സമരങ്ങള്‍ അവഗണിച്ചതാണ്’.
Read Also: പൊലീസ് സ്റ്റേഷന്‍ ആക്രമണം: വിഴിഞ്ഞത്ത് കനത്ത സുരക്ഷ;ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി
‘കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലെത്തുന്നുണ്ടെന്ന വിവരം സര്‍ക്കാരും രാഷ്ട്രീയക്കാരും വൈകിയ വേളയിലാണ് തിരിച്ചറിഞ്ഞത്. ഇവയുടെയൊന്നും വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ് എന്നും കത്തോലിക്കാസഭ മുഖപത്രം വിമര്‍ശിക്കുന്നു.
Story Highlights : catholic sabha criticise anti drug campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here