“ആക്ഷൻ പറഞ്ഞു, ഞാൻ അടിച്ചു, എനിക്കൊരു അടിയുടെ കുറവുണ്ടെന്ന ഭാവത്തിലായിരുന്നു ലാലേട്ടനും”: ദൃശ്യം അനുഭവം ഓർത്തെടുത്ത് ആശ ശരത്

സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ കഥാപാത്രത്തെ അടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ തനിക്ക് ടെൻഷനായിരുന്നു എന്ന് നടി ആശാ ശരത്. എന്നാൽ, ആ രംഗം ചെയ്യാൻ മോഹൻലാൽ ധൈര്യം പകർന്നു. ആക്ഷൻ പറഞ്ഞപ്പോൾ ഒന്നും നോക്കിയില്ല. അധികം ടേക്ക് പോകാതെ ആ കടമ്പ കടക്കാൻ പറ്റിയെന്നും ആശ ശരത് 24നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ലാലേട്ടനെ കൈ നീട്ടി അടിക്കുന്ന ദൃശ്യത്തിലെ ആ രംഗം ചിത്രീകരിക്കുമ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. അങ്ങോട്ട് പോയി അടിക്കും മുൻപ് ഞാൻ തല കറങ്ങി വീഴുമോ എന്നായിരുന്നു എന്റെ പേടി. ബാക്കി എല്ലാം വരുന്നിടത്ത് വച്ച് കാണാമെന്ന ചിന്തയിൽ നിന്നു. ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ ഒന്നും നോക്കിയില്ല, എങ്ങനെ എങ്കിലും ആ ഷോട്ട് തീർക്കണം എന്നേ തോന്നിയുള്ളൂ. പേടി ഉള്ളതുകൊണ്ട് ആണെന്ന് തോനുന്നു, അധികം ടേക്ക് പോകാതെ പെട്ടെന്ന് തന്നെ ആ കടമ്പ കടക്കാൻ പറ്റി.
ലാലേട്ടൻ തന്ന കോൺഫിഡൻസ് കൂടെ ആയപ്പോൾ എന്റെ ടെൻഷൻ കുറഞ്ഞു. വരൂ,..ആശ, എനിക്കൊരു അടിയുടെ കുറവുണ്ടെന്ന ഭാവത്തിലായിരുന്നു ലാലേട്ടനും. എന്തായാലും ലാലേട്ടൻ അല്ല, ജോർജുകുട്ടിയെ ആണ് അടിക്കുന്നതെന്ന് ഓർത്തപ്പോൾ ആ രംഗം ചെയ്യാൻ ധൈര്യം വന്നു.
ദൃശ്യത്തിൽ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രത്തെയാണ് ആശ ശരത് അവതരിപ്പിച്ചത്. ഒരു അഭിനേത്രി എന്ന നിലയിൽ ആശാ ശരത് ഏറെ ശ്രാധിക്കപ്പെട്ട വേഷമായിരുന്നു ഇത്.
Story Highlights : drishyam slap scene asha sharath mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here