ഒരു ഓവറിൽ 7 സിക്സും 43 റൺസും; വിജയ് ഹസാരെയിൽ ഇരട്ടസെഞ്ചുറിയുമായി ഋതുരാജ് ഗെയ്ക്വാദ്

ഒരു ഓവറിൽ 7 സിക്സർ നേട്ടവുമായി മഹാരാഷ്ട്ര ബാറ്റർ ഋതുരാജ് ഗെയ്ക്വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ഋതുരാജ് ഈ നേട്ടത്തിലെത്തിയത്. ഇന്നിംഗ്സിൻ്റെ 49ആം ഓവറിൽ ശിവ സിംഗിനെതിരെ നേരിട്ട എല്ലാ പന്തുകളും ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താൻ ഋതുരാജിനു സാധിച്ചു. ഓവറിലെ ഒരു പന്ത് നോബോൾ ആയിരുന്നു. ഇതോടെ ഓവറിൽ ഏഴ് സിക്സും 43 റൺസും. ഇതോടെ 153 പന്തിൽ ഋതുരാജ് ഇരട്ടസെഞ്ചുറി കുറിച്ചു.
ഓവർ ആരംഭിക്കുമ്പോൾ 147 പന്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു ഋതുരാജ്. ഓവർ അവസാനിക്കുമ്പോൾ താരം 154 പന്തിൽ 207 റൺസ് എന്ന നിലയിലായി. ഇതോടെ ലിസ്റ്റ് എ ചരിത്രത്തിൻ്റെ ഒരു ഓവറിൽ ഏറ്റവുമധികം സിക്സർ നേടിയ താരമെന്ന റെക്കോർഡും ഋതുരാജ് സ്വന്തമാക്കി. ഋതുരാജിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ (159 പന്തിൽ 220 നോട്ടൗട്ട്) ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടി. ഋതുരാജിനെ കൂടാതെ അങ്കിത് ബാവ്നെയും അസിം കാസിയും 37 റൺസ് വീതം നേടി.
Story Highlights : ruturaj gaikwad 7 sixes an over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here