ഓപ്പറേഷന്‍ താമര: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി; തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രത്യേക സംഘത്തില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായാണ് തുഷാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് തുഷാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി തെലങ്കാന ഹൈക്കോടതി നാളെ പരിഗണിക്കും. (Tushar vellappalli demanded cbi probe operation lotus)
അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാത്ത തുഷാറിനെതിരെ മുന്‍പ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തേഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍ രണ്ടു പേരും ഹാജരായില്ല. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. നോട്ടിസിനു പിന്നാലെ അഭിഭാഷകന്‍ മുഖേനെ ബിഎല്‍ സന്തോഷ്, മറ്റൊരു തീയതിയില്‍ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാള്‍ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിച്ചു. എന്നാല്‍, തുഷാറിനെതിരായ നോട്ടിസ് നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
ബി.എല്‍. സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുള്‍പ്പെടെ ഏഴുപേരാണ് നിലവില്‍ കേസിലെ പ്രതികള്‍. ഇതില്‍, ടിആര്‍എസ് എംഎല്‍എമാരുമായി ഡീല്‍ ഉറപ്പിയ്ക്കാന്‍ ഫാം ഹൗസിലെത്തിയ നന്ദകുമാര്‍, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
Story Highlights: Tushar vellappalli demanded cbi probe operation lotus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here