Advertisement

‘വിഴിഞ്ഞം സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തിരക്കഥ’; ആരോപണവുമായി സമരസമിതി

November 28, 2022
Google News 2 minutes Read

വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ നടന്ന സംഘര്‍ഷം ചൂണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമനവുമായി വിഴിഞ്ഞം സമരസമിതി. സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തിരക്കഥയെന്ന് ഫാ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്നവരെ അക്രമകാരികളാക്കി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലായിരുന്നു ഫാ തിയോഡോഷ്യസ് ഡിക്രൂസിന്റെ പ്രതികരണം. (vizhinjam attack latin church against cm pinarayi vijayan )

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ലത്തീന്‍ സഭ ഉന്നയിച്ചത്. ഇന്നലത്തെ സംഭവങ്ങള്‍ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീന്‍ സഭയുടെ വിമര്‍ശനം. കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്റ്റേഷനില്‍ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തില്‍ ലത്തീന്‍ സഭ പറഞ്ഞു.

Read Also: വിഴിഞ്ഞം സംഘർഷം; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസ്, ശബരിമലയിൽ നിന്ന് 100 മാറ്റി നിയോഗിച്ചു

യോഗത്തില്‍ വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര സംസാരിച്ചപ്പോള്‍ മറ്റ് കക്ഷികള്‍ അതിനെ തടസപ്പെടുത്തി. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങള്‍ അല്ല സഭാ നേതൃത്വം പറയുന്നതെന്നാണ് വിമര്‍ശനം. ഉത്തരവാദിത്വമുള്ള സഭാ നേതൃത്വം രാഷ്ട്രീയം കളിയ്ക്കരുതെന്നും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

Story Highlights: vizhinjam attack latin church against cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here