‘വിഴിഞ്ഞത്തേത് തുറമുഖ വിരുദ്ധ സമരമെന്നത് ചിലര്‍ തെറ്റിദ്ധരിപ്പിച്ചു’; പിന്നില്‍ അദാനിയെന്ന് വി.എം സുധീരന്‍

വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മാണത്തിനെതിരെയാണെന്ന് തെറ്റിദ്ധാരണയാണെന്ന് വി എം സുധീരന്‍ പറഞ്ഞു. തുറമുഖ നിര്‍മാണത്തിന്റെ 33 ശതമാനമേ പൂര്‍ത്തിയായുള്ളു എന്നും മൂന്ന് വര്‍ഷത്തെ കാലതാമസത്തിന് അദാനി ആണ് ഉത്തരവാദിയെന്നും സുധീരന്‍ പ്രതികരിച്ചു.
‘വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം 2010 ഡിസംബര്‍ 3നകം തീര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ 33 ശതമാനം മാത്രമാണ് തീര്‍ത്തിട്ടുള്ളത്. മൂന്നുകൊല്ലത്തെ സാവകാശമുണ്ടായതിന് ആരാണ് ഉത്തരവാദികള്‍. അങ്ങനെ മൂന്നുകൊല്ലം നഷ്ടപ്പെട്ടെങ്കില്‍ നിശ്ചിതമായ ഒരു സമയം പഠനത്തിന് വേണ്ടി മാറ്റിവച്ചുകൂടേ. അക്കാര്യത്തില്‍ എന്തിനാണ് പിടിവാശി?.
മത്സ്യത്തൊഴിലാളികളുടെ സമരം പോര്‍ട്ടിനെതിരായ സമരാണെന്ന് തെറ്റിദ്ധിരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. ഇതിന് പിന്നില്‍ അദാനിയുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്ത് ബിഷപ്പ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുധീരന്റെ പ്രതികരണം.
Read Also: വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച
അതേസമയം വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തി. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights : vm sudheeran about protest in vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here