Advertisement

എയർടെൽ 5 ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക്

November 29, 2022
Google News 1 minute Read

എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 8 നഗരങ്ങളിലാണ് 5ജി സേവനം ഉണ്ടായിരുന്നത്. ഇതോടെ 12 നഗരങ്ങളിൽ എയർടെൽ 5ജി സേവനം നിലവിൽ വന്നുകഴിഞ്ഞു. ചില വിമാനത്താവളങ്ങളിലും എയർടെൽ 5ജി സേവനം ആരംഭിച്ചു.

ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിലായിരുന്നു 5ജി സേവനം നിലവിൽ വന്നത്. ഇപ്പോൾ ഗുഡ്ഗാവ്, പാനിപ്പട്ട്, ഗുവാഹത്തി എന്നീ നഗരങ്ങളിലും പാറ്റ്നയിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര, പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ തുടങ്ങി വിവിധ ഇടങ്ങളിലും 5ജി സേവനം നിലവിൽ വന്നു. ബെംഗളൂരുവിലെ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളം, പൂനെയിലെ ലോഹെഗാഡ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളം, നാഗ്പൂരിലെ ബാബസാഹെബ് അംബേദ്കർ രാജ്യാന്തര വിമാനത്താവളം, പാറ്റ്ന വിമാനത്താവളം എന്നിവിടങ്ങളിൽ എയർടെൽ 5ജി സേവനം ലഭിക്കും.

റിലയൻസ് ജിയോയുടെ 5ജി സേവനവും 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. രാജസ്ഥാനിലെ നത്ദ്വാര, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് കൂടിയാണ് ജിയോ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലായിരുന്നു ജിയോ 5ജി സേവനം നൽകിയിരുന്നത്.

Story Highlights: airtel 5g services more cities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here