സർക്കാരിന് വൻ തിരിച്ചടി; സിസ തോമസിന് വിസിയായി തുടരാമെന്ന് കോടതി

സാങ്കേതിക സര്‍വകലാശാല താൽക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതി തള്ളി. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് കോടതി പറഞ്ഞു. സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാകില്ല. എന്നാൽ ചാൻസലർ യുജിസി ചട്ടങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സർക്കാർ നൽകിയ ഹർജി നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
Story Highlights: HighCourt allows Sisa Thomas to continue as VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here