പൂവച്ചൽ തിരോധാന കേസ്; മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ

പൂവച്ചൽ തിരോധാന കേസിൽ മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് നാളെ സംസാരിക്കാമെന്ന് റൂറൽ എസ്.പി ഡി. ശിൽപ്പ അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്നാണ് റൂറൽ എസ്.പി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൃതദ്ദേഹങ്ങളുടെ ചിത്രം ദിവ്യയുടെ സഹോദരി ശരണ്യ തിരിച്ചറിഞ്ഞിരുന്നു. ദിവ്യയുടെയും മകളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കുളച്ചൽ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു. ( poovachal vidya case accused are in custody ).
11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തൽ വന്നതോടെയാണ് പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.
മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Story Highlights: poovachal vidya case accused are in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here