രമ്യ ഹരിദാസിനെതിരെ അസഭ്യവും ഭീഷണിയും; പ്രതി അറസ്റ്റിൽ

രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം.പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ രമ്യാ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം വടക്കഞ്ചേരി പൊലീസാണ് കോട്ടയം തുമരംപാറയില്‍ നിന്നാണ് പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല.
Story Highlights: threats against Ramya Haridas; accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here