Advertisement

തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റി; ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മന്ത്രി വി.അബ്ദുറഹ്മാന്‍

November 29, 2022
Google News 1 minute Read
V Abdurahman against Latin Archdiocese

ലത്തീന്‍ അതിരൂപതക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ മറ്റു താല്പര്യങ്ങള്‍ ആണെന്ന് മന്ത്രി ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കാന്‍ നിര്‍മാണ കമ്പനിയും തുറമുഖ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിമാര്‍ വിഴിഞ്ഞം സമരത്തിനെതിരെ തിരിഞ്ഞത്. രാജ്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും വിഴിഞ്ഞം പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

Read Also: വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

ഇതുവരെയും സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഭാഷയിലാണ് സര്‍ക്കാര്‍ സംസാരിച്ചത്. സമരക്കാര്‍ക്ക് മുന്നില്‍ താരുന്നതിന് പരിധിയുണ്ടെന്നും കോടതി വിധി നടപ്പാക്കാന്‍ നിമിഷം നേരം കൊണ്ട് സാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം വിഴിഞ്ഞം തുറമുഖം അദാനിടേത് അല്ലെന്നും സര്‍ക്കാരിന്റേതാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ചര്‍ച്ചകളും നടന്നു. ക്ഷണമുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറില്‍ പങ്കെടുത്തില്ല.

Story Highlights: V Abdurahman against Latin Archdiocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here