‘വസ്ത്രം അലക്കിച്ചു, മസാജ് ചെയ്യിച്ചു’; മുൻ ക്യാപ്റ്റനെതിരെ ഗുരുതര ആരോപണങ്ങളുമായി വസീം അക്രം

മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താൻ ഇതിഹാസ ക്രിക്കറ്റർ വസീം അക്രം. താൻ പുതുമുഖമായി ടീമിലെത്തിയപ്പോൾ സലീം മാലിക്ക് ഒരു വേലക്കാരനെപ്പോലെയാണ് തന്നോട് പെരുമാറിയതെന്ന് അക്രം തൻ്റെ ആത്‌മകഥയായ ‘സുൽത്താൻ; എ മെമോയർ’ എന്ന പുസ്തകത്തിലൂടെ ആരോപിക്കുന്നു.
“താൻ പുതുമുഖമാണെന്നത് സലീം മാലിക്ക് മുതലെടുത്തു. അയാൾ സ്വാർത്ഥനായിരുന്നു. ഒരു വേലക്കാരനെപ്പോലെ എന്നോട് പെരുമാറി. മസാജ് ചെയ്തുനൽകാൻ എന്നോട് അയാൾ ആവശ്യപ്പെട്ടു. അയാളുടെ വസ്ത്രങ്ങളും ഷൂസും വൃത്തിയാക്കാനും എന്നോട് കല്പിച്ചു.”- അക്രം പറയുന്നു.
എന്നാൽ, അക്രമിൻ്റെ ആരോപണങ്ങൾ സലിം മാലിക്ക് തള്ളി. “ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, അദ്ദേഹം കോളെടുത്തില്ല. അങ്ങനെ എഴുതിയത് എന്തിനെന്ന് ഞാൻ ചോദിക്കും. സ്വാർത്ഥനായിരുന്നെങ്കിൽ അദ്ദേഹത്തിന് ഞാൻ പന്തെറിയാൻ അവസരം നൽകുമായിരുന്നില്ലല്ലോ.”- സലിം മാലിക്ക് പറയുന്നു.
1992 മുതൽ 1995 വരെയാണ് മാലിക്കിന്റെ ക്യാപ്റ്റൻസിയിൽ അക്രം കളിച്ചത്.
Story Highlights: wasim akram against salim malik
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!