കാമുകനെ ചൊല്ലി തർക്കം; ബിഹാറിൽ പൊതുസ്ഥലത്ത് വച്ച് യുവതിക്ക് ക്രൂര മർദ്ദനം

ബീഹാറിലെ സോനെപൂർ യുവതിക്ക് ക്രൂര മർദ്ദനം. മേള കാണാനെത്തിയ യുവതിയെ അഞ്ച് സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സരൺ ജില്ലയിലെ സോനെപൂർ മേളയിൽ ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കാമുകനെ ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ ഒരു പെൺകുട്ടിയുടെ കാമുകനുമായി ബന്ധത്തിലേർപ്പെട്ടതിനാലാണ് സ്ത്രീയെ മർദ്ദിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അഞ്ച് സ്ത്രീകളടങ്ങുന്ന സംഘം ഇരയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. വലിച്ചിഴയ്ക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്യുന്നു. റോഡിലുള്ളവർ സംഭവത്തിൽ നിശബ്ദമായി നിൽക്കുന്നതും കാണാം.
Story Highlights: Woman brutally thrashed by gang of girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here