Advertisement

കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽ

November 30, 2022
Google News 2 minutes Read

2002ലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകി. അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാമോ, ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

2002-ലെ കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചത് രാജ്യവ്യാപകമായി വിമർശനത്തിന് ഇടയാക്കുകയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍കാല റിമിഷന്‍ പോളിസി പ്രകാരം കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.

1992 ലെ റിമിഷന്‍ പോളിസി പ്രകാരം ഗുജറാത്ത് സര്‍ക്കാരിന് അദ്ദേഹത്തെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രതികളിലൊരാളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ആ വിധിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ 11 പേരെയും വിട്ടയച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗുജറാത്തിന്റെ നീക്കം ക്ലിയര്‍ ചെയ്ത് കേന്ദ്രം വേഗത്തില്‍ റിലീസ് ചെയ്തു. ബലാത്സംഗ കൊലപാതക കുറ്റവാളികളെ മോചിപ്പിക്കുന്നത് തടയുന്ന 2014 ലെ ഇളവ് നയം ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല.

Story Highlights: Bilkis Bano moves Supreme Court against release of 11 convicts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here