‘മെസിയെ എനിക്കറിയാം, അങ്ങനെ ചെയ്യില്ല’: ജേഴ്‌സി വിവാദത്തിൽ പിന്തുണയുമായി മെക്‌സിക്കൻ ക്യാപ്റ്റന്‍

ഡ്രസിങ് റൂമിൽ മെക്‌സിക്കൻ ജേഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തിൽ മെസിക്ക് പൂർണ പിന്തുണയുമായി മെക്‌സിക്കൻ നായകൻ ആന്ദ്രേസ് ഗുർദാദോ. മെസി എന്ന വ്യക്തിയെ എനിക്കറിയാമെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ലെന്നും ഗുർദാദോ പറഞ്ഞു. ഡ്രസിങ് റൂമിൽ നടക്കുന്നത് എന്താണെന്ന് അറിയാത്തത് കൊണ്ടാണ് കനേലോയുടെ അഭിപ്രായ പ്രകടനമെന്നാണ് മെക്‌സിക്കൻ നായകൻ പറയുന്നത്.(mexico captain support lionel messi jersy controversy)
‘മെസി എന്ന വ്യക്തിയെക്കുറിച്ച് എനിക്ക് അറിയാം, അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ല, വിയർത്തുവരുന്നതിനാൽ ജേഴ്‌സികളെല്ലം തറയിൽ തന്നെയാണ് ഇടാറ്, അത് സ്വന്തമായാലും എതിര്‍ ടീമിന്റെതായാലും, എന്താണ് ഡ്രസിങ് റൂമിൽ നടക്കുന്നതെന്ന് കനാലോക്ക് അറിയില്ല, ഇതൊക്കെ നിസാര കാര്യമാണ്, ഞാൻ കൈമാറിയ ജേഴ്‌സിയാണത്’- ഗുർദാദോ പറഞ്ഞു.
ശനിയാഴ്ച നടന്ന മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രസിങ് റൂമിൽ നടന്ന ആഘോഷമാണ് വിവാദത്തിലേക്ക് എത്തിയത്. ആഘോഷത്തിനിടെ മെക്‌സിക്കൻ ജേഴ്‌സി, മെസി നിലത്തിട്ട് ചവിട്ടി എന്നായിരുന്നു മെക്‌സിക്കൻ ബോക്‌സർ കനേലോ അൽവാരസിന്റെ ആരോപണം. തന്റെ മുന്നിൽ വരാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നായിരുന്നു ബോക്‌സറുടെ പ്രതികരണം.
Story Highlights: mexico captain support lionel messi jersy controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here