1582 ഒക്ടോബറിൽ നമുക്ക് 10 ദിവസം നഷ്ടമായി, ഒക്ടോബർ 4നു ശേഷം ഒക്ടോബർ 15; കാരണം…

നമുക്ക് ചുറ്റും ഒരുപാട് നിഗൂഢതകൾ ഉണ്ട്. കൗതുകകരമായ വസ്തുതകൾ ഉണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ട്. ചിലർ ഇത്തരം കാര്യങ്ങളുടെ പിറകെ പോകും. ഉത്തരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അത്തരമൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. “ബ്രോ ഗോ, ഗോ ഗോ ടു യുവർ കലണ്ടർ, ഗോ ഒക്‌ടോബർ ഓഫ് 1582” എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം. വൈകാതെ തന്നെ ഈ പോസ്റ്റ് ട്വിറ്ററിലും ശ്രദ്ധനേടി. എന്താണ് വിഷയം എന്നറിയാൻ ആളുകൾ 1582 ഒക്‌ടോബറിലെ കലണ്ടറിലേക്ക് നോക്കാൻ തുടങ്ങി.
What happened the second week of October in 1582 that y’all wanted so desperately to be erased from history, y’all snatched it out the calendar? 😂😂😂 pic.twitter.com/wTzt1oAOGB
— AroostookGrizz 💣 (@AroostookG) November 27, 2022
എല്ലാവരേയും അത്ഭുതപ്പെടുത്തി 1582 ഒക്ടോബറിൽ സാധാരണ 31 ദിവസത്തേക്കാൾ 10 ദിവസങ്ങൾ കുറവാണെന്ന് കണ്ടെത്തി. ആ വർഷം ഒക്ടോബർ 4 ന് ശേഷം കലണ്ടറിൽ ഒക്ടോബർ 15 ആണുള്ളത്. അതിനിടയിലുള്ള ആ ദിവസങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതാണ് ആളുകളുടെ ചോദ്യം? ചിലർ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.
അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും സയൻസ് കമ്മ്യൂണിക്കേറ്ററുമായ നീൽ ഡിഗ്രാസ് ടൈസൺ ഇക്കാര്യം വിശദീകരിച്ചു. അദ്ദേഹം പറയുന്നതിങ്ങനെയാണ്. “ജൂലിയൻ കലണ്ടറിൽ ഓരോ നാല് വർഷത്തിലും ഒരു ലീപ് ഡേ ഉണ്ട്. ഭൂമിയുടെ ഭ്രമണപഥവുമായി താരതമ്യപ്പെടുത്തുമ്പോൾ പത്ത് അധിക ദിവസങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പോപ്പ് ഗ്രിഗറി പുതിയ കലണ്ടർ ആരംഭിച്ചപ്പോൾ ആ വർഷം 10 ദിവസം അതിൽ നിന്ന് ഒഴിവാക്കി. അങ്ങനെയാണ് 1582 ൽ ഒക്ടോബർ 4 ന് ശേഷം ഒക്ടോബർ 15 ന് വന്നത്.”
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here