പൂവച്ചൽ കൊലപാതകം; ദിവ്യയേയും മകളേയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ട്; ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു

പൂവച്ചൽ ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്നാട്ടിലെ കുളച്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്. ( poovachal murder new details )
പൂവാറിൽ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയിൽ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു.
2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് 23ന് കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണം ഭാഗത്ത് അടിഞ്ഞു. രണ്ടു മരണങ്ങളിലും തമിഴ്‌നാട് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ഇലന്തൂർ നരബലിക്ക് പിന്നാലെ സംസ്ഥാനത്തെ തിരോധാന കേസുകൾ അന്വേഷിക്കുന്നതിനിടെയാണ് ദിവ്യയുടെ തിരോധാന കേസിന്റെ ഫയലും വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നത്. തുടർന്ന് തിങ്കളാഴ്ച ആളില്ലാതുറയിൽ പ്രത്യേക സംഘം പരിശോധന നടത്തി. തുടർന്നാണ് കേസിന്റെ ചുരുളഴിയുന്നത്. തമിഴ്‌നാട് പൊലീസ് ശേഖരിച്ച ഡി.എൻ.എ സാമ്പിളുകൾ ഉടൻ പ്രത്യേക സംഘം പരിശോധനയ്ക്കയക്കും.
Story Highlights: poovachal murder new details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here