Advertisement

‘പന്ത് ഔട്ട് ഓഫ് ഫോം, സഞ്ജുവിനെ കളിപ്പിക്കണം’; ശശി തരൂർ

November 30, 2022
Google News 2 minutes Read

ഏകദിനത്തിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരം അവസരങ്ങൾ ലഭിക്കുന്നില്ല. സഞ്ജുവിന് അവസരം നൽകാത്തതിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ് നേതാവ് ശശി തരൂരും സാംസണിന് അവസരം ലഭിക്കാത്തതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

‘ഋഷഭ് പന്ത് ഒരു മികച്ച കളിക്കാരനാണ്, പക്ഷേ അവസാന 11 ഇന്നിംഗ്‌സുകളിൽ പത്തിലും പരാജയപ്പെട്ടതിനാൽ പന്ത് ഫോമിലല്ല. 66 ആണ് സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശരാശരി. കഴിഞ്ഞ അഞ്ച് മത്സരത്തിലും റൺസ് നേടിയിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളായി സഞ്ജു ബെഞ്ചിലുണ്ട്.’-പന്ത് നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നും അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നുമുള്ള വിവിഎസ് ലക്ഷ്മണിൻ്റെ ട്വീറ്റിന് ശശി തരൂർ മറുപടി നൽകി.

Story Highlights: Shashi Tharoor takes jibe at Rishabh Pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here