Advertisement

ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളുടെ ലഹരിവിരുദ്ധ പാര്‍ലമെന്റ്

November 30, 2022
Google News 2 minutes Read

തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ പാര്‍ലമെന്റ് ‘ഉണര്‍വ് 2020’ ന്റെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ‘അക്ഷരമാണ് ലഹരി, വായനയാണ് ലഹരി’ എന്ന സന്ദേശത്തോടെയാണ് ഉണര്‍വ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില, പഠന നിലവാരം, കഴിവുകള്‍, പരിമിതികള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നിവ രക്ഷിതാക്കളെ തത്സമയം അറിയിക്കാന്‍ സംവിധാനമുള്ള ‘ഇന്‍സൈറ്റ് സ്റ്റുഡന്റ് കെയര്‍ ആപ്ലിക്കേഷന്‍’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴിലുള്ള എല്‍2 ലാബ്‌സിന്റെ സഹായത്തോടെയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെന്‍ ഡാര്‍വിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണിത്.

വിദ്യാലയങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പുരോഗതിയില്‍ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് ഇടപെടാന്‍ കഴിയും വിധം ഒരു ‘സ്മാര്‍ട്ട് പി.റ്റി.എ’ പോലെയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങിയ ശൃംഖല രൂപപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ രക്ഷകര്‍ത്താവിലേക്ക് എത്തിക്കുക തുടങ്ങി ഒട്ടനവധി ഉപപദ്ധതികള്‍ കൂടി ഉള്‍കൊള്ളുന്നതാണ് ഇന്‍സൈറ്റ് ആപ്പ്.

Story Highlights: Students’ Anti-Drug Parliament Against Drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here