Advertisement

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ

November 30, 2022
2 minutes Read

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ. സമരം ചെയ്യുന്നവരെ മതതീവ്രവാദികളെന്നും വികസന വിരോധികളെന്നും മുദ്രകുത്തുന്നത് ശരിയല്ല. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരായ കേസ് അപലപനീയമെന്നും സിറോ മലബാർ സഭ പറഞ്ഞു ( Syro-Malabar Sabha against the government in Vizhinjam strike ).

സമരത്തെ ഇടതുപക്ഷ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി സംശയാസ്പദമാണ്. വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത് മനഃപൂർവ്വമായ മാനവികതാധ്വംസനമാണ്. നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്ന​ദ്ധമാകണമെന്നും സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ ഫോറത്തിന്റെ പേരിലാണ് സിറോ മലബാർ സഭയുടെ വാർത്താക്കുറപ്പ്.

പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്.

തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും അകാരണമായി പ്രതികളാക്കിയെടുത്ത കേസ് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനത മുഴുവൻ സമരമുഖത്താണ്. ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടതുപക്ഷസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. കടലിലുള്ളത് കവരാൻ കൂട്ടുകൂടുന്ന കുത്തകകൾക്കൊപ്പമാണ് സർക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്.

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

സ്വന്തം മണ്ണിൽനിന്നും സംസ്‌കാരത്തിൽനിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിതമാകുന്നതിലൂടെ മനഃപൂർവ്വമായ മാനവികതാധ്വംസനം തന്നെയാണ് വിഴിഞ്ഞത്ത് തീരദേശവാസികൾ നേരിടുന്നത്. ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സർക്കാർ കൈകാര്യം ചെയ്യുന്ന പുതിയ ആധിപത്യരീതി ജനങ്ങളിൽ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സർക്കാർ നടപടികൾ വേ​ദനയുളവാക്കുന്നതാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണിൽ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേൾക്കാൻ സർക്കാർ സംവിധാനങ്ങൾ സന്ന​ദ്ധമാകണം. ന്യായമായ അവകാശങ്ങൾ വർഷങ്ങളായി നിഷേധിക്കപ്പെട്ടതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ വിളിച്ച് പറയുന്ന ഒരു ജനതയെ മതതീവ്രവാദികളെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന സമീപനം ശരിയല്ല. അതിജീവനത്തിനുവേണ്ടിയാണെങ്കിൽപോലും അക്രമസമരങ്ങളെ ന്യായീകരിക്കാനാവില്ല. ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശവാസികളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ എത്രയും വേഗം അടിയന്തര നടപടിയെടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

Story Highlights: Syro-Malabar Sabha against the government in Vizhinjam strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top