ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ല :മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദി എന്ന് വിളിച്ച വിഴിഞ്ഞം തുറമുഖ നിർമാണവിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ആണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്.(v shivankutty against vizhinjam protest)
ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തി മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യമാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കെതിരെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് അസഭ്യവർഷം ചൊരിയുന്നത്. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുണ്ട്. എന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തിൽ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനുള്ളത് എന്നറിയാൻ താല്പര്യമുണ്ട്.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
കലാപത്തിനാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ദരിപ്പിക്കാനുള്ള ശ്രമം ആണ് ഈ പുരോഹിതൻ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഇത്തരം ഉമ്മാക്കികൾ കണ്ട് പുറകോട്ട് പോകുന്ന ആളല്ല വി അബ്ദുറഹിമാൻ എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Story Highlights: v shivankutty against vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here