1960 കളിലെ കുട്ടികൾ 2000 ലെ ജീവിതം പ്രവചിക്കുന്നു; അമ്പരപ്പിക്കുന്ന പ്രവചനങ്ങൾ, വൈറലായി വിഡിയോ

സാങ്കേതികവിദ്യ ഏറെ വളർച്ച പ്രാപിച്ചൊരു കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ മാറി. ലാൻഡ്‌ലൈനുകളിൽ നിന്ന് സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കാലത്തിലേക്ക് നമ്മൾ എത്തിച്ചേർന്നു. മാത്രവുമല്ല ദൈന്യദിന ജീവിതത്തിൽ ഗാഡ്ജറ്റുകൾ ഇല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോകുന്നത്. കംപ്യൂട്ടറുകളെ കുറിച്ചും മറ്റും ഉപകരണങ്ങളെ കുറിച്ചും അറിവും സാങ്കേതിക ജ്ഞാനവും ഇല്ലാതെ ഇന്നത്തെ ലോകത്ത് അതിജീവിക്കുക എന്നത് വളരെ പ്രയാസകരമായി മാറിയിരിക്കുന്നു.
ജീവിതം താരതമ്യേന ലളിതമായിരുന്ന 1960-കളിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ബിബിസി പങ്കിട്ട അക്കാലത്തെ ഒരു വിഡിയോ ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധേയമാകുകയാണ്. 2000-കളിൽ ലോകം എങ്ങനെയായിരിക്കുമെന്ന് ചില കുട്ടികൾ സംസാരിക്കുന്ന വിഡിയോയാണിത്. അന്നത്തെ കുട്ടികൾ നൽകുന്ന ചില പ്രവചനങ്ങൾ വളരെ കൃത്യമാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത.
1960s children imagine life in the year 2000 pic.twitter.com/L1mZaJOHmH
— Historic Vids (@historyinmemes) November 28, 2022
ഹിസ്റ്റോറിക് വിഡ്‌സ് ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ ജീവിതം സ്ഥിതിവിവരക്കണക്കുകളെ എങ്ങനെ കൂടുതൽ ആശ്രയിക്കുമെന്നതിനെക്കുറിച്ച് ഒരു കുട്ടി സംസാരിക്കുന്നതിലൂടെ ആരംഭിക്കുന്നു. ചർച്ചയിൽ കമ്പ്യൂട്ടറുകളെക്കുറിച്ച് അറിവില്ലാത്ത ആളുകൾ എങ്ങനെ ജോലിക്ക് പുറത്താകും എന്ന് ഒരു പെൺകുട്ടി ആശങ്ക പ്രകടിപ്പിക്കുന്നു. അങ്ങനെ കൃത്യമായ വിലയിരുത്തലുകളിലൂടെയാണ് അന്നത്തെ കുട്ടികൾ സംസാരിക്കുന്നത്.
കാലങ്ങൾ മുന്നോട്ട് പോകുംതോറും ടെക്‌നോളജി വളരുകയാണ്. ഒട്ടേറെ സൗകര്യങ്ങൾ കൈപ്പിടിയിൽ എന്ന നിലയിലാണ് എല്ലാ നിര്മാണപ്രവർത്തനങ്ങളും മുന്നേറുന്നത്. ഫോണിന്റെ കാര്യത്തിൽ തന്നെ നോക്കു. ബുക്ക് ചെയ്തു വിളിച്ചിരുന്ന ട്രങ്ക് കോളിൽ നിന്നും എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന സ്മാർട്ട് ഫോണിലേക്ക് എത്തി കഴിഞ്ഞു. റെഫ്രിജറേറ്ററുകളിലാണ് പൊതുവെ ഇത്തരം പരീക്ഷണങ്ങൾ പെട്ടെന്ന് തന്നെ പ്രതിഫലിക്കാറുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here