സൗദിയില്‍ താമസ, തൊഴില്‍ നിയമം ലംഘിച്ച 15,788 പേർക്ക് ശിക്ഷ

സൗദിയില്‍ താമസ, തൊഴില്‍ നിയമം ലംഘിച്ച 15,788 പേരെ ശിക്ഷിച്ചതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ പിടിയിലായവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ആഭ്യന്തര മന്ത്രാലയം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ പിടിയിലായവരെയാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് കീഴിലുളള പ്രത്യേക സമിതി ശിക്ഷിച്ചത്. ( 15,788 people punished for violating employment law in Saudi Arabia ).
ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഒരു മാസത്തിനിടെ 15,788 പേര്‍ക്കാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ ലഭിച്ചവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. ശിക്ഷാ കാലാവധി കഴിഞ്ഞ് വിദേശികളെ നാടുകടത്തും.
Read Also: ‘സൗദി അര്‍ജന്റീനയെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ദിവസം ഉറങ്ങാനായില്ല’; സമി അല്‍ ജാബിര്‍
നിയമ ലംഘകര്‍ക്ക് ജോലി, യാത്രാ, താമസ സൗശര്യം എന്നിവ നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ വിവരങ്ങള്‍ അറിയിക്കണം. മക്ക, റിയാദ്, ദമാം പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും വിവരം അറിയിക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
Story Highlights: 15,788 people punished for violating employment law in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here