Advertisement

‘ജനാധിപത്യത്തില്‍ ഒരു ഗുണവുമില്ലാത്ത ഒരു പദവി’; തമിഴ്‌നാട് ഗവര്‍ണറെ ലക്ഷ്യം വച്ച് മീമുമായി ഡിഎംകെ

December 1, 2022
Google News 3 minutes Read

തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി ഡി എം കെ. ജനാധിപത്യത്തില്‍ ഏറ്റവും പ്രയോജനമില്ലാത്ത ഒന്നാണ് ഗവര്‍ണര്‍ പദവിയെന്ന് ഡിഎംകെ എംഎല്‍എ ടിആര്‍ബി രാജ പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സംവിധാനത്തെ അട്ടിമറിക്കാനായുള്ള ഒരു രാഷ്ട്രീയ നിയമനമായി ഗവര്‍ണര്‍ പദവി മാറുന്നുവെന്നാണ് ഡിഎംകെ എംഎല്‍എയുടെ വിമര്‍ശനം. ( DMK taunts Tamil Nadu Governor, says post is useless)

ഗെറ്റ്ഔട്ട് രവി എന്ന ഹാഷ്ടാഗ് കൂടി ഉപയോഗിച്ചുകൊണ്ടാണ് ട്വിറ്ററിലൂടെ രാജയുടെ രൂക്ഷമായ പ്രതികരണം. ഡിഎംകെയുടെ ഐടി വിങ് സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. തലതിരിഞ്ഞ പിടിയുള്ള കപ്പ്, തുറസായ ഒരു സ്ഥലത്തെ ഗേറ്റ്, ആടിന്റെ താടിരോമങ്ങള്‍ എന്നിവ പോലെ ഗവര്‍ണറെക്കൊണ്ടും യാതൊരു പ്രയോജനവുമില്ലെന്ന് സൂചിപ്പിക്കുന്ന മീം കൂടി പങ്കുവച്ചുകൊണ്ടാണ് ഡിഎംകെയുടെ പരിഹാസം. മീമീല്‍ തമിഴ്‌നാട് ഗവര്‍ണറുടെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗവര്‍ണര്‍ വലതുപക്ഷ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ബിജെപിയുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെയുടെ പ്രധാന വിമര്‍ശനങ്ങള്‍. പല ബില്ലുകളിലും ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ മടക്കി അയയ്ക്കുന്നതിലും പ്രതിഷേധം ശക്തമാണ്.

Story Highlights: DMK taunts Tamil Nadu Governor, says post is useless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here