പോളണ്ടിനെതിരെ അർജന്റീനയ്ക്ക് രണ്ടാം ഗോൾ; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി മെസിപ്പട

വിജയത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനാകാതെ പോളണ്ടിനെ നേരിടാനിറങ്ങിയ അർജന്റീനയ്ക്ക് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ. ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന ഗോൾ നേടിയത്. ( FIFA World Cup Poland vs Argentina second goal ).
Read Also: പോളണ്ടിനെ തോൽപ്പിക്കുകയെന്നത് അർജന്റീനയ്ക്ക് എളുപ്പമാണോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം
കടുത്ത പ്രതിരോധം തീർത്ത പോളണ്ടിന്റെ പ്രതീക്ഷകളാകെ തകർക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ രണ്ടു ഗോളുകളും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീ ക്വാർട്ടർ കടക്കുമെന്ന് ഏറക്കുറേ ഉറപ്പിക്കുകയാണ് മെസിപ്പട. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന പോളണ്ടിന് മേൽ ആധിപത്യം നേടിയിട്ടും ആദ്യപകുതിയിൽ ഗോൾ മാത്രം അകന്നുനിന്നിരുന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി മെസി പാഴാക്കുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പോളണ്ടിനെതിരെ 66 ശതമാനം സമയവും പന്ത് കൈവശം വെച്ചത് അർജന്റീനയായിരുന്നു. 12 ഷോട്ടുകൾ പായിച്ചതിൽ ഏഴെണ്ണം ഷോട്ട് ഓൺ ടാർഗെറ്റുമായിരുന്നു, എന്നിട്ടും ആദ്യ 45 മിനിറ്റിൽ ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല. മത്സരം സമനിലയിൽ കലാശിച്ചാൽ പോളണ്ട് പ്രീക്വാർട്ടറിലെത്തുകയും അർജന്റീനയ്ക്ക് സൗദ്യ അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും.
Story Highlights: FIFA World Cup Poland vs Argentina second goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here